തിരുവനന്തപുരം: സംസ്ഥാന
സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്പേസി’ൽ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേർക്ക് സിനിമ കാണാം. നാല് യൂസർ ഐഡികളും അനുവദിക്കും. മൊബൈൽ, ലാപ്ടോപ്/ ഡെസ്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം.
ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവർത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സർക്കാർ ഒടിടിയാണിത്. ആദ്യഘട്ടത്തിൽ 100 മണിക്കൂർ കണ്ടന്റ് തയ്യാറാക്കിയതായി ചലച്ചിത്ര വികസന കോർപറേഷൻ എംഡി കെ വി അബ്ദുൾ മാലിക് പറഞ്ഞു. ഉടൻ പ്രവർത്തനം ആരംഭിക്കും.
