ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കേ വിമാനത്തിൽ നിന്ന് എടുത്തുചാടി യാത്രക്കാരൻ. കാനഡയിലെ ടൊറണ്ടോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനുവരി എട്ടാം തീയ്യതി ആണ് സംഭവം നടന്നത്. ദുബായിലേക്കുള്ള എയർ കാനഡ എസി. 056 ബോയിങ് 747 വിമാനത്തിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് ചാടിയത്.
20 അടി താഴേക്ക് വീണ യാത്രക്കാരന് നിസാര പരിക്കുകൾ പറ്റി. സംഭവത്തെത്തുടർന്ന് 319ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം 6 മണിക്കൂർ വൈകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് .
