ന്യൂഡൽഹി:ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതിയതായി അവതരിപ്പിക്കാൻ പോകുന്നതാണ് തീം ഫീച്ചർ.
നിലവിലെ ഡിഫോൾട്ട് തീം മാറ്റി പുതിയ തീം നൽകാൻ ഉപയോക്താക്കൾക്ക് തന്നെ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരാൻ പോകുന്നത്. ഇതിനായി പുതിയ സെക്ഷൻ വരുമെന്നാണ് റിപ്പോർട്ടുകൾ.
ആപ്പിന്റെ ബ്രാൻഡിങ് നിറം മാറ്റാൻ കഴിയുന്ന വിധമാണ് സംവിധാനം. നിലവിൽ വാട്സ്ആപ്പിന്റെ ബ്രാൻഡിങ് നിറം പച്ചയാണ്. ഇതിന് പകരം നീല, വെള്ള, കോറൽ, പർപ്പിൾ എന്നി നിറങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ കഴിയുന്ന വിധമാണ് സംവിധാനം വരാൻ പോകുന്നത്.
പുതിയ ഫീച്ചർ കാഴ്ചയിൽ നവ്യാനുഭൂതി നൽകും എന്നാണ് പറയുന്നത്. കാഴ്ച പരിമിതി ഉള്ളവർക്കും പ്രയോജനപ്പെടും വിധമാണ് ക്രമീകരണം ഒരുക്കുക
