തിരുവനന്തപുരം: ഗവർണ്ണർക്കെതിരെ വ്യവസായ മന്ത്രി പി. രാജീവ്. നിയമസഭയിൽ ബിൽ പാസ്സാക്കി അയച്ചാൽ പിന്നെ വിശദീകരണം തേടേണ്ട കാര്യമില്ല. അഭിപ്രായവ്യത്യാസം ഉണ്ടായാൽ നിയമനിർമ്മാണ സഭയിലേക്ക് തിരിച്ചയക്കാം. ഇതാണ് ഭരണഘടന പറയുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു. യാത്രയുടെ തിരക്കിൽ ഗവർണ്ണർക്ക് ഭരണഘടന വായിക്കാൻ പോലും കഴിയുന്നില്ല. ഗവർണ്ണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
