തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരിക്കുനേരേ നഗ്നതാപ്രദർശനം നടത്തിയ നാല്പത്തിരണ്ടുകാരൻ അറസ്റ്റിൽ. പോത്തൻകോട് നന്നാട്ടുകാവ് തളിയിൽ പുത്തൻ വീട്ടിൽ എസ്.പ്രദീപ് ആണ് അറസ്റ്റിലായത്. കഴക്കൂട്ടം ജങ്ഷനു സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാൾ.
വ്യാഴാഴ്ച രാവിലെയോടെയാണ് പ്രധാന ഗേറ്റിനു സമീപത്തുവെച്ച് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം എസ്.എച്ച്.ഒ. മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.
