നടി സ്വാസിക വിവാഹിതയാകുന്നു.

നടിയും നർത്തകിയുമായ സ്വാസിക വിജയ് വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ജനുവരി 26 ന് തിരുവനന്തപുരത്തുവെച്ചാകും വിവാഹം നടക്കുക. പിന്നീട് ജനുവരി 27 ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിവാഹ സൽക്കാരം സംഘടിപ്പിക്കും.മനംപോലെ മംഗല്യം എന്ന ടെലിവിഷൻ പരമ്പരയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയിൽ എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ഫിഡിൽ ആണ് ആദ്യത്തെ മലയാള ചിത്രം. ടെലിവിഷനിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പ്രഭുവിൻ്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടുകയും ചെയ്‌തു. ഷൈൻ ടോം ചാക്കോയുടെ ‘വിവേകാനന്ദൻ വൈറലാണ്’ ഇനി പുറത്തിറങ്ങാനുള്ള സ്വാസികയുടെ ചിത്രം. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികമാരിൽ ഒരാളാണ് താരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: