തിരുവനന്തപുരം : നൃത്താധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. നഗരൂര്‍ നന്തായിവനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായിവനം എസ് എസ് ഭവനില്‍ സുനില്‍കുമാര്‍ സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്.
വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുനില്‍കുമാര്‍ ചെമ്പരത്തിമുക്കില്‍ തട്ടുകട നടത്തുകയാണ്. അച്ഛനും അമ്മയും രാത്രിയില്‍ തട്ടുകടയില്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
സംഭവസമയത്ത് വീട്ടില്‍ ശരണ്യയും സഹോദരന്റെ ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. നഗരൂര്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
