തിരുവനന്തപുരം:കിസാൻ സഭ തിരുവനന്തപുരം മണ്ഡലം സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി ഉണ്ണികൃഷ്ണൻ , പ്രസിഡന്റ് വെങ്ങാനൂർ ബ്രൈറ്റ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ദേവകി .സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഹരികുമാർ രക്തസാക്ഷി പ്രമേയവും ജഗതി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ മോഹന ചന്ദ്രൻ സ്വാഗതവും ആൾ സെയിന്റ്സ് അനിൽ നന്ദിയും രേഖപ്പെടുത്തി. ചെന്തിട്ട കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി ശ്രീവരാഹം വിജയകുമാർ (പ്രസിഡന്റ്) ചെന്തിട്ട കൃഷ്ണൻ ,ജഗതി ബാബു, ഉഷ (വൈസ്പ്രസിഡന്റ്) അഡ്വ മോഹന ചന്ദ്രൻ (സെക്രട്ടറി) മണക്കാട് ഹരികുമാർ , അഖില, ജയചന്ദ്രൻ ആൽത്തറ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
