കച്ച് : ഗുജറാത്തിലെ കച്ചിൽ ഭൂചലനം. വ്യാഴാഴ്ച രാവിലെയാണ് റിക്‌ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ചൊവ്വാഴ്‌ച ലഡാക്കിലും 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
