മലപ്പുറം: വാഴക്കാട് ചാണകക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. നേപ്പാൾ സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അന്മോൽ.
ഇന്ന് രാവിലെ 11 മണിയോടെ ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു തൊഴുത്തിലെ കുഴിയിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് കരയിലേക്ക് കയറ്റി. തുടർന്ന് എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.