Headlines

‘തമിഴക വെട്രി കഴകം’ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്

ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിക്ക് പേരിട്ടു. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി ഉള്ളതാണ്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. തുടർന്ന് പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ ഉടനീളം ആൾബലമുള്ള സംഘടനയാണ് വിജയ് ആരാധകസംഘടനയായാണ് വിജയ് മക്കൾ ഇയക്കം. തമിഴ്‌നാട്ടിലെ മുഴുവൻ നിയോജമണ്ഡലത്തിലെ വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വർഷം കൂടുക്കാഴ്‌ച നടത്തിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: