കട്ടപ്പന(ഇടുക്കി): ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. കുമളി മുരിക്കടി പൂവത്തുംതൊട്ടിയില്‍ സജോ കുര്യാക്കോസ്(43) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുമളിയില്‍ നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ബസിൽ വച്ച് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്.
യുവതി പ്രതികരിച്ചതോടെ ബസ് വണ്ടന്മേട് പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി പ്രതിയെ കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
