ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കോളേജ് യൂണിയനുകൾ ഏറ്റെടുക്കണം : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ



ക്യാമ്പസുകളിലും പൊതു സമൂഹത്തിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാൻ കോളേജ് യൂണിയനുകൾ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന എക്സൈസ് സെപ്യൂട്ടി കമ്മീഷണർ ബി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ഇടയിൽ വ്യാപകമായി പടരുന്ന മയക്കു മരുന്നുകളുടെ ഉപഭോഗം ഇല്ലാതാക്കാനുള്ള പരിപാടികൾ യൂണിയനുകൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ 2023 24 വർഷത്തെ കോളേജ് യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ സുബിൻ. എസ് അധ്യക്ഷനായിരുന്നു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ആരിഫ് മുഖ്യപ്രഭാഷണം നടത്തി.
കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ മുഖ്യ അതിഥി ആയി.
നൊസ്റ്റാൾജിയ
ജനറൽ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, ഡോ.കെ പ്രദീപ്കുമാർ ഡോ.എൻ വി.സുനിൽരാജ്, ഡോ. നിഷ, ഡോ.പ്രമോദ്, ഗൗതം കൃഷ്ണ എന്നിവർ ആശംസ പ്രസംഗം നടത്തി. ആദർശ് ബാബു സ്വാഗതവും അഭിരാമി ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: