തിരുവനന്തപുരം:കൈവശം ഒരുരൂപപോലും മുടക്കാനില്ലാത്ത പാപ്പരായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ തിരുവനന്തപുരം ജില്ലാതല സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്ങച്ചത്തിന് ഒരു കുറവുമില്ല. ഇല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാരാണ് കേരളം ഭരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെയും കൊച്ചി മെട്രോയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും പേരിലാണ് സര്‍ക്കാര്‍ വീമ്പ് പറയുന്നത്. സംസ്ഥാനത്തിന്റെ കടം അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുകമാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്‌ത കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 9ന് കാസര്‍ഗോട്ട് ആരംഭിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്ര 27-ാം തീയതിയാണ് ജില്ലയില്‍ പ്രവേശിക്കുന്നത്. അന്ന് ആറ്റിങ്ങല്‍, നെടുമങ്ങാട് എന്നിവിടങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടത്തും. 28-ാം തീയതി രാവിലെ പത്തുമണിക്ക് സമൂഹത്തിലെ വ്യത്യസ്‌ത ശ്രേണിയിലുള്ള വ്യക്തികള്‍ പങ്കെടുക്കുന്ന ജനകിയ ചര്‍ച്ചാ സദസ് നടത്തും. 29-ാം തീയതി വൈകുന്നേരം പുത്തരിക്കണ്ടം മൈതാനിയില്‍ മഹാസമ്മേളനത്തേടെ സമരാഗ്നി പ്രക്ഷോഭയാത്ര സമാപിക്കും.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. എന്‍.ശക്തന്‍, ജി.സുബോധന്‍, ജി.എസ്.ബാബു, കെ.പി.ശ്രീകുമാര്‍, വി.എസ്.ശിവകുമാര്‍, എം.വിന്‍സെന്റ് എം.എല്‍.എ, മണക്കാട് സുരേഷ്, എന്‍.പീതാംബരകുറുപ്പ്, കരകുളം കൃഷ്‌ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍കുമാര്‍, വര്‍ക്കല കഹാര്‍, പി.കെ.വേണുഗോപാല്‍, വിനോദ്‌സെന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാസ്‌തമംഗലം മോഹനന്‍, എം.എ.വാഹീദ്, പി.എം.ബഷീര്‍, ഡി.സുദര്‍ശനന്‍, മണ്‍വിള രാധാകൃഷ്‌ണന്‍, ജോണ്‍ വിനേഷ്യസ്, അയിര സുരേന്ദ്രന്‍, കടകംപള്ളി ഹരിദാസ്, എം.ശ്രികണ്‌ഠന്‍ നായര്‍, ഷാനവാസ് ആനക്കുഴി, ജലീല്‍ മുഹമ്മദ്, കൈമനം പ്രഭാകരന്‍, എസ്.കൃഷ്‌ണകുമാര്‍, അഭിലാഷ് ആര്‍.നായര്‍, സി.ജയചന്ദ്രന്‍, നരുവാമൂട് ജോയി, ചാക്ക രവി, ആറ്റിങ്ങല്‍ ഉണ്ണികൃഷ്‌ണന്‍, സുഭാഷ് കുടപ്പനക്കുന്ന്, കൊഞ്ചിറവിള വിനോദ്, ആര്‍.ഹരികുമാര്‍, സേവ്യര്‍ ലോപ്പസ്, അണിയൂര്‍ പ്രസന്നകുമാര്‍, കെ എസ്.സനല്‍, റ്റി.അര്‍ജ്ജുനന്‍, ആര്‍. ലക്ഷ്‌മി, ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
