Headlines

നിർണ്ണായക തീരുമാനവുമായി ഗതാഗത വകുപ്പ്; പ്ലസ്ടു പാസായവർക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ്

തിരുവനന്തപുരം: പ്ലസ്ടു പാസായവർക്ക്‌ ഇനി മുതൽ ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന നിർണ്ണായക പദ്ധതിയുമായി ഗതാഗത വകുപ്പ്. റോഡ് സുരക്ഷാ പാഠങ്ങൾ ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിലൂടെ റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കാനാകുമെന്നും പദ്ധതിക്കായി പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ ട്രാഫിക് നിയമ ബോധവാന്മാരാകും. ഇത് അപകടങ്ങൾ കുറയ്ക്കാൻ ഇടയാക്കും. ലേണിങ് ടെസ്റ്റിന് വരുന്ന ചെലവുകൾ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് അടയാളങ്ങൾ എന്നിവയെക്കുറിച്ച് പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ മികച്ച ഗതാഗത സംസ്കാരം വളർത്തിയെടുക്കുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്.

ഈ അടുത്തിടെ മദ്രസ പാഠപുസ്തകത്തിലും റോഡ് സുരക്ഷാ പാഠങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: