ഇംഫാൽ: സിപിഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസ്. മണിപ്പൂർ പോലീസാണ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. മണിപ്പൂർ കലാപം സർക്കാർ സ്പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് മണിപ്പൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ആനി രാജ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനിരാജ, ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസ്. സിപിഐയുടെ മഹിളാ സംഘടനയായ എൻഎഫ്ഐഡബ്ല്യുവിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളും ക്യാമ്പുകളും ആനിരാജയടക്കം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഇതിനിടെ മണിപ്പൂർ കലാപം സംസ്ഥാന സർക്കാരിന്റെ സ്പോൺസർ ചെയ്തതാണെന്ന് ആനിരാജ വാർത്താ
സമ്മേളനത്തിൽ തുറന്നടിച്ചിരുന്നു.
ബിജെപി പ്രവർത്തകനായ എൽ ലിബൻ സിംഗ് നൽകിയ പരാതിയിലാണ് നടപടി.