കേന്ദ്ര കേരളത്തിന്റെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി എം.എം മണി എംഎല്‍എ. കുഞ്ഞാങ്ങളെ ചത്താലും നാത്തൂന്റ കണ്ണീര്‍ കണ്ടാല്‍ മതി എന്ന സമീപനമാണ് കോണ്‍ഗ്രസിന്റെത്.
മുന്‍പ് കോണ്‍ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തന്‍ കഴിയൂ. സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദിയെന്നും എംഎം മണി വിമര്‍ശിച്ചു.
കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെയാണ് ഡല്‍ഹിയില്‍ കേരളത്തിന്റെ സമരം. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് പ്രതിഷേധം. കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇന്ന് കര്‍ണാടക ഡല്‍ഹിയില്‍ സമരം ചെയ്യും.
നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം എല്‍ എമാരും എല്‍എഡിഎഫ് എം.പി മാരും ഡല്‍ഹി ജന്ദര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തും. വികസനമുരടിപ്പുണ്ടാക്കി സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ് പ്രക്ഷോഭം.
