കാട്ടാക്കട: പോക്സോ കേസ് പ്രതിക്ക് 32 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. കാട്ടാക്കട മാറനല്ലൂർ പൂവൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ എന്ന് വിളിക്കുന്ന ജോയിയെ(68) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 15 മാസം അധിക തടവ് കൂടി അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു.
2016 ലാണ്കേസിനാസ്പദമായ സംഭവം. അതിജീവിത നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്ഥിരമായി പ്രതിയുടെ വീട്ടിൽ പാല് വാങ്ങാൻ പോകുമായിരുന്നു. ആരുമില്ലാത്ത സമയത്ത് പ്രതി കുട്ടിയെ വീട്ടിനകത്ത് കയറ്റി ലൈംഗികമായി പീഡിപ്പിച്ചു.വിവരം പുറത്തു പറയാതിരിക്കുവാൻ മിഠായിയും രൂപയും നൽ കുമായിരുന്നു. സമാനമായ മറ്റൊരു കേസിൽ സിഡബ്ല്യൂസി മുമ്പാകെ മൊഴി നൽകുന്ന സമയത്താണ് അതിജീവിത ഈ കേസിന്റെ വിവരം പുറത്തു പറയുന്നത്.
തുടർന്ന് മാറനല്ലൂർ പൊലീസ്
കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂ ട്ടർ അഡ്വ. ഡി ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗ ത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.
അന്നത്തെ മാറനല്ലൂർ സബ് ഇൻസ്പെക്ടർ തൻസിം അബ്ദുൽ സമദ്, ടി സതികുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
