കൊച്ചി: സൈനികർക്കായി വൈറ്റിലയിൽ 160 കോടി ചെലവിൽ നിർമ്മിച്ച് അഞ്ചുവർഷം മുമ്പ് കൈമാറിയ മൂന്ന് കൂറ്റൻ ഫ്ലാറ്റുകൾ അപകടനിലയിൽ. ഇതിൽ രണ്ട് ടവറുകളിലെ 208 ഫ്ലാറ്റുകളിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് പരിശോധനാ റിപ്പോർട്ട്.
കോൺക്രീറ്റ് ചട്ടക്കൂടും ബീമുകളും തട്ടുകളും പൊട്ടിപ്പൊളിഞ്ഞ് വൻ അഴിമതിയുടെ സ്മാകരം പോലെ നിൽക്കുന്ന സമുച്ചയം പൊളി ച്ചുമാറ്റുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് സൂചന.
കളക്ടറുടെ നിർദ്ദേശാനുസരണം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും ജി.സി.ഡി.എയുമാണ് നവംബറിൽ സംയുക്ത പരിശോധന നടത്തിയത്. ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധസംഘവും സമാന നിർദ്ദേശം നേരത്തേ നൽകിയി രുന്നു.
കെട്ടിടം അറ്റകുറ്റപ്പണി നടത്തി നിലനി റുത്തുക അസാദ്ധ്യമാണെന്ന് മുനിസിപ്പാലി റ്റി അസി. എക്സിക്യുട്ടീവ് എൻജിനിയർ ബി .ആർ. ഓംപ്രകാശ് ജനുവരി 29ന് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ബലപ്പെടുത്തൽ സാദ്ധ്യമെങ്കിൽ വാസയോഗ്യമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ജി.സി.ഡി.എ അസി. എക്സിക്യുട്ടീവ് എൻജിനിയർ വൈ. ഡേവി ഡും റിപ്പോർട്ടിൽ നിർദ്ദേശിച്ചു. ചെന്നൈ ഐ.ഐ.ടി സിവിൽ എൻജിനിയറിംഗ് എക്സിക്യുട്ടീവ് എൻജിനിയർ വൈ. ഡേവി ഡും റിപ്പോർട്ടിൽ നിർദ്ദേശിച്ചു. ചെന്നൈ ഐ.ഐ.ടി സിവിൽ എൻജിനിയറിംഗ് പ്രൊഫ. ഡോ. രാധാകൃഷ്ണ ജി. പില്ലയുടെ സംഘമാണ് നേരത്തേ പരിശോധന നടത്തിയത്.
