തിരുവനന്തപുരം: സ്വകാര്യ,വിദേശ സർവകലാശാലകൾ അനുവദിക്കുന്നത് ഇടത് നയത്തിന് വിരുദ്ധമാണെന്ന നിലടപടിൽ സിപിഐ. വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നതാണ് ബജറ്റ് നയം. നിര്‍ണ്ണായകമായ ഈ നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്നതാണ് സിപിഐയുടെ വിമര്‍ശനം. ഇടതുമുന്നണിയിൽ ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയര്‍ന്ന വിമര്‍ശനം. ഇക്കാര്യം സിപിഎം നേതൃത്വം സിപിഐ നേതൃത്വവുമായി ആശയവിനിമയം നടത്തും.
