Headlines

ഏക സിവിൽ കോഡ് നടപ്പാക്കരുത് : പ്രമേയം നാളെ മുഖ്യമന്ത്രി അവതരിപ്പിക്കും.

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പട നയിക്കാൻ മുഖ്യമന്ത്രി. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന ആവശ്യവുമായി നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ ഐകകണ്ഠേന പാസാക്കുമെന്നാണ് കരുതുന്നത്.

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിർത്തിരുന്നു. സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്.

അതേസമയം പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്. ആദ്യ ദിവസം അന്തരിച്ച ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരം അർപ്പിച്ചു. പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ഇല്ലാതെ സഭ സമ്മേളിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: