കാസര്‍കോട്: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി ഇ വി രവീന്ദ്രനാണ് (53) പൊള്ളലേറ്റത്.
രവീന്ദ്രന്റെ വലതു കൈയിലാണ് പൊള്ളലേറ്റത്. രാവിലെ ഫോൺ വിളിക്കുന്നതിനിടെ പുക ഉയരുന്നത് കണ്ട് നിലത്തിടുകയും മൊബൈൽ ഫോൺ തീ പിടിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. വിദേശത്ത് നിന്നും ബന്ധു കൊടുത്തുവിട്ട പുതിയ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു
