കേരള ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയമാണ് ഹൈക്കോടതി ജഡ്ജിമാരുടെ ആവശ്യപ്രകാരം സ്ഥലം മാറ്റത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തത്.
കർണാടക ഹൈക്കോടതിയിലേക്കാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനു ശിവരാമനെ മാറ്റിയിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോൾ, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ എന്നിവരാണ് സ്ഥലംമാറ്റം ലഭിച്ച മറ്റ് രണ്ട് ഹൈക്കോടതി ജഡ്ജിമാർ.
മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണം എന്നായിരുന്നു കൊൽക്കത്ത ഹൈക്കോടതി ജഡ്ജി മൗഷുമി ഭട്ടാചാര്യ ആവശ്യപ്പെട്ടത്. വ്യക്തിപരമായ കാരണങ്ങളാൽ ആണ് സ്ഥലംമാറ്റം ആവശ്യപ്പെടുന്നത് എന്നായിരുന്നു ഭട്ടാചാര്യയുടെ വിശദീകരണം.
കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും അദ്ദേഹത്തെ തെലങ്കാന ഹൈക്കോടതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കൊളീജിയം യോഗത്തിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് അനിരുദ്ധ ബോസ് എന്നിവർ പങ്കെടുത്തു.

