സപ്ലൈകോ വിലകൂട്ടലിൽ പ്രതികരണവുമായി മന്ത്രി ജിആർ അനിൽ; വിലകൂട്ടൽ കാലോചിതമായ മാറ്റമെന്ന് വിശദീകരണം

തിരുവനന്തപുരം: സപ്ലൈകോ വിലകൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. അഞ്ചു വർഷം മുമ്പായിരുന്നു എൽഡിഎഫ് വാഗ്‌ദാനം, അതും കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്‌സിഡി 25ശതമാനമാക്കാനായിരുന്നു തീരുമാനം. അത് 35 ആക്കാനാണ് ഇപ്പോൾ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രമാണിത്. കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ധനവകുപ്പിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ വിപണി വിലയ്ക്കനുസൃതമായി വില പുനർനിർണ്ണയിക്കും. വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെട്ടുത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: