ലോക്സഭ തെരഞ്ഞെടുപ്പ്; പ്രഖ്യാപനം അടുത്ത മാസം പകുതിയ്ക്ക് ശേഷം; ഒരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷന്‍റെ സംസ്ഥാന പര്യടനം തുടങ്ങി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമായിരിക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാസം പതിമൂന്നിന് ജമ്മുകശ്മീരിൽ അവസാനിക്കുന്ന വിധത്തിലാണ് കമ്മീഷൻറെ യാത്രകൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രഖ്യാപനം മാർച്ച് ഇരുപതോടയേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ.

നിയമസഭ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ഒഡീഷയിൽ ഇന്ന് കമ്മീഷൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കണ്ടു. ഈ മാസം 23ന് തമിഴ്നാട്ടിൽ എത്തുന്ന കമ്മീഷൻ കേരളം, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കാണും.

2019ൽ മാർച്ച് പത്തിനായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: