തിരുവനന്തപുരം: ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജിക്കത്ത് കെപിസിസി നേതൃത്വം തള്ളി. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം രാജി വച്ചത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. എന്നാൽ രാജി തള്ളി ഇദ്ദേഹത്തോട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദ്ദേശം നൽകി. പാലോട് രാവിയുടെ സേവനം കണക്കിലെടുത്താണ് സ്ഥാനത്ത് തുടരാൻ അറിയിച്ചത്.
പാലോട് രവിയുടെ രാജി വൈകാരിക പ്രതികരണമെന്ന് കെപിസിസി നേത്യത്വം വിലയിരുത്തി.

