കണ്ണൂർ: മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്.
ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അരിയും സാധങ്ങളും വാങ്ങാനെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സുരേഷിനെ കൂട്ടാതെ സാധനങ്ങളുമായി സംഘം കയറുകയാണുണ്ടായത്.

