കൊച്ചി: മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്ക്. പരിപാടി അവതരിപ്പിച്ച് തിരിച്ച് പോകുന്ന വഴി വിതുരയിൽ വെച്ചാണ് അപകടം നടന്നത്. തങ്കച്ചൻ സഞ്ചരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ തങ്കച്ചന്റെ നെഞ്ചിനും കഴിത്തിനും പരിക്കേറ്റിട്ടുണ്ട്. തങ്കച്ചനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളരെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചൻ. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചൻ ശ്രദ്ധിക്കപ്പെടുന്നത്. ഏറെ കഷ്ടപ്പെട്ടാണ് താൻ വളർന്ന് വന്നതെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് ഭക്ഷണം പോലും കഴിക്കാൻ കിട്ടാതെ താൻ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നതെന്നും താരം മുൻപ് പറഞ്ഞിരുന്നു. സ്റ്റാർ മാജിക് താരമായ സുധി കൊല്ലം ഈ അടുത്തക്കാലത്ത് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു. . കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം നൽകിയ വേദന മാറും മുന്നേയാണ് വിതുര തങ്കച്ചന് സംഭവിച്ച അപകട വാർത്തയും എത്തിയിരിക്കുന്നത്.
മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; നെഞ്ചിനും കഴുത്തിനും പരിക്ക്
