തൃശൂർ: കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി. ഒരു വിഭാഗം നേതാക്കളാണ് പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവച്ചത്. പാർട്ടി ജില്ലാ സെക്രട്ടറിക്ക് രാജിക്കത്തും കൈമാറി. കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകും ചെയ്യും.
സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായുള്ള മണ്ഡലം കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി. പുതിയ അഡ്ഹോക്ക് കമ്മറ്റിയിൽ ആരോപണ വിധേയരായവരെ ഉൾപ്പെടുത്തിയതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
സിപിഐ നേതാക്കളുടെ രാജി കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കിയേക്കും. ഒരംഗത്തിൻ്റെ പിൻബലത്തിലാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. ഒരു വിഭാഗം കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.
രണ്ട് കൗൺസിലർമാർ നഗരസഭ കൗൺസിലർ സ്ഥാനവും രാജിവെക്കും. ബിനിൽ , രവീന്ദ്രൻ നടുമുറി എന്നീ കൗൺസിലർമാരാണ് രാജിവെക്കുന്നതായി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയത്. ഇവർ രാജിവെച്ചാൽ കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാകും. ഒരംഗത്തിൻ്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്.

