തൃശൂർ ചാവക്കാട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീട്ടിനുള്ളിൽ തീപിടിച്ചു. ഒരുമനയൂർ സ്വദേശി പാറാട്ട് വീട്ടിൽ കാസിമിന്റെ വീട്ടിലാണ് സംഭവം. കാസിമിന്റെ മകൻ ഫഹീം ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കിടക്കയ്ക്ക് തീപിടിച്ചതോടെ വീട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്തി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. കാരണം വ്യക്തമല്ല.

