കഴക്കൂട്ടം :ഗവ. വനിത ഐടിഐ ലെ 2023-2024 വർഷത്തെ ട്രെയിനീസ് കൗൺസിലിന്റെയും , ആർട്സ് ക്ലബിന്റയും ഉദ്ഘാടനം നടന്നു. ചെയർപേഴ്സൺ ഗോപിക അധ്യക്ഷയായ ചടങ്ങിൽ ജനറൽ സെക്രട്ടറി മിഥുന എ എം സ്വാഗതം പറഞ്ഞു. ട്രെയിനീസ് കൗൺസിൽ യൂണിയൻ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു. സഹപാഠികൾക്കായ് കൗൺസിൽ ഒരുക്കിയ “ONE RUPEE PLAN CARE CORNER” ൽ എംഎൽഎ തുക നൽകുകയും ഇതുവരെയുള്ള ലഭിച്ച തുക യൂണിയൻ ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു. ട്രെയിനീസ് കൗൺസിൽ 2023-24 ന്റെ ഒഫീഷ്യൽ നെയിം “സഹ” കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും, ഒമോർഫ ഫെസ്റ്റം 2K24 ആർട്സ് ഫെസ്റ്റും ട്രെയിനി സെലിബ്രിറ്റി രേഷ്മ എസ് ആർ നിർവഹിച്ചു.. പ്രിൻസിപ്പാൾ സുരേഷ്‌കുമാർ എം, പിറ്റിഎ വൈസ് പ്രസിഡന്റ് ദിനേശ്കുമാർ, ഐഎംസി ചെയർമാൻ ജീവ ആനന്ദ്, ഗ്രൂപ്പ് ഇൻസ്‌ട്രക്ടർ ഷീബ എ, സ്റ്റാഫ് സെക്രട്ടറി ബീജ എൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. ആർട്സ് ക്ലബ് സെക്രട്ടറി തസ്ലീമ എം നന്ദി പറഞ്ഞു.

