നിരവധി നല്ല മലയാള സിനിമകൾ റിലീസാകുന്ന ഒരു വർഷമായി മാറുകയാണ് 2024. റിലീസ് ചെയ്തതിൽ മിക്ക സിനിമകളും ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചു. 2 മാസത്തിനുള്ളിൽ തന്നെ ആദ്യ 50 കോടി ക്ലബ് ചിത്രവും മലയാളത്തിന് ലഭിച്ചു. പ്രേമലുവാണ് 50 കോടി ക്ലബിൽ എത്തിയ ചിത്രം. പ്രേമലു 50 കോടി ക്ലബിൽ കടന്നപ്പോൾ അൻപത് കോടി ക്ലബ്ബിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മാറി നസ്‌സ്ലെൻ.
വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയുഗവും 50 കോടി ക്ലബ്ബിൽ എത്തും. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അവരുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മോളിവുഡിന്റെ 50 കോടി ക്ലബ്ബ് സിനിമകളെ പരിചയപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ ചിത്രം പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ പിറന്ന മോഹൻലാൽ ചിത്രം ലൂസിഫറാണ്. നാല് ദിവസം കൊണ്ടാണ് ചിത്രം ക്ലബിലാണ്
ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് ദുൽഖർ ചിത്രം കുറുപ്പാണ്. 5 ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബിൽ കയറിയത്. ആറ് ദിവസം കൊണ്ട് ക്ലബിലെത്തി മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് മമ്മൂട്ടി ചിത്രം ഭീഷ്മപർവമാണ്. നാലാം സ്ഥാനത്ത് ജൂഡ് ആൻ്റണി സംവിധാനം ചെയ്ത 2018 ആണ്. ഒരാഴ്ച കൊണ്ടാണ് ഈ നേട്ടം.
നേര്(8 ദിവസം), കണ്ണൂർ സ്‌ക്വാഡ് (8 ദിവസം) ആർഡിഎക്സ്(9 ദിവസം), കായംകുളം കൊച്ചുണ്ണി (11 ദിവസം) പ്രേമലു(13 ദിവസം) പുലിമുരുകൻ (14 ദിവസം) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

