തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്ഥാനാർത്ഥിയാകും. മത്സരിക്കാൻ തയ്യാറാണെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. മുഴുവൻ സീറ്റിലും വിജയസാധ്യത മുന്നിൽകണ്ടാണ് കെ സി മത്സരത്തിനിറങ്ങുന്നത്. കെ സി വേണുഗോപാൽ എത്തിയാൽ ആലപ്പുഴ പിടിക്കാമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
അതേസമയം വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. കണ്ണൂർ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് മത്സരിക്കാൻ എഐസിസി ആവശ്യപ്പെട്ടതായാണ് വിവരം. ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരൻ നേരത്തെ അറിയിച്ചിരുന്നു

