എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗമായ ലീലാമ്മ സാബു (കോൺഗ്രസ്) 2021 ഒക്ടോബർ ഒന്നിന് നടന്ന ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് മത്സരിച്ചതും വോട്ട് ചെയ്തതുമായ നടപടിയാണ് കൂറുമാറ്റ നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമായത്. ഗ്രാമപഞ്ചായത്തംഗമായ ആർ. കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ നടപടി.
മഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർ വിശ്വനാഥനെതിരേയും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തു. 2020 ലെ പൊ തുതിരഞ്ഞെടുപ്പിൽ കരുവമ്പരം വാർഡിൽ നിന്നും വിജയിച്ച വിശ്വനാഥൻ. പി വാർഡ് കൗൺസിലറായിരിക്കവെ വഴിപാട് അസിസ്റ്റന്റ് ക്ലാർക്കായി ജോലിയിൽ തുടർന്നതിനാലാണ് അയോഗ്യനാക്കിയത്. മഞ്ചേരിയിലെ വോട്ടറും 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ കരുവമ്പരം വാർഡിൽ സ്ഥാനാർത്ഥിയുമായിരുന്ന മുനവർ. പി നൽകിയ ഹർജിയിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്.

