ന്യൂഡൽഹി: വിവാദമായ ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണർ രാഷ്ട്രപതിക്ക് വിട്ട ബില്ല് അംഗീകരിക്കുകയായിരുന്നു. ഇതോടെ ലോകായുക്തയുടെ അധികാരം കുറഞ്ഞു. ലോകായുക്ത കുറ്റക്കാരൻ എന്ന വിധിച്ചാലും പൊതുപ്രവർത്തകർക്ക് ആ സ്ഥാനത്ത് തുടരാം. ലോകായുക്ത നിയമം ഭേദഗതി ബില്ല് രാഷ്ട്രപതി സ്വീകരിച്ചതോടെ സംസ്ഥാന സർക്കാരിന് വലിയ നേട്ടമാണ് ലഭിച്ചിരിക്കുന്നത്.
പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം ഉണ്ടായാൽ രാജിവയ്ക്കണമെന്നായിരുന്നു നിയമം.
ലോകായുക്ത നിയമഭേദഗതി
ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതാണ് ഭേദഗതി. ലോകായുക്തയ്ക്ക് ശുപാര്‍ശ നല്കാന് മാത്രമാണ് അധികാരം. നിര്‍ദേശിക്കാന്‍ അധികാരമില്ലെന്നതാണ് ഓര്‍ഡിനന്റെ പ്രസക്ത ഭാഗം. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഭരണഘടനാമൂല്യം സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം. ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെ നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ മാറ്റംവരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ

