ദേശീയ ഗാനം തെറ്റിച്ചുപാടി പാലോട് രവി; സീഡി ഇടാമെന്ന് ടി സിദ്ദിഖ്; സമരാഗ്നി ജാഥയുടെ സമാപനം ഇങ്ങനെ




തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിച്ച സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി. തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവിയാണ് ദേശീയ ഗാനം തുടക്കത്തിൽ തന്നെ തെറ്റിച്ചത്. സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റി. പാലോട് രവി തുടങ്ങിയത് തന്നെ ജനഗണമംഗള.. എന്നായിരുന്നു. ഉടൻ തന്നെ ടി.സിദ്ദിഖ് എംഎൽഎ മൈക്ക് പിടിച്ചുവാങ്ങി. പാടണ്ട, സിഡി ഇടാം എന്ന് പറയുകയായിരുന്നു.

ഇതിനിടെ വനിതാ നേതാവ് മൈക്കിനടുത്തെത്തി വീണ്ടും ദേശീയഗാനം ചൊല്ലാൻ തുടങ്ങി. ഇതോടെ പാലോട് രവിയും സിദ്ദിഖും ഒപ്പം സദസിലിരുന്ന മറ്റ് നേതാക്കളും ദേശീയഗാനം ഏറ്റുചൊല്ലിയതോടെ പരിപാടി സമാപിച്ചു.

സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെതത്തിയ പ്രവർത്തകർ നേരത്തെ മടങ്ങിപ്പോയതിൽ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ. കെപിസിസി അധ്യക്ഷൻ സംസാരിക്കാനെത്തുമ്പോഴേക്കും സദസ് കാലിയായതിനെ തുടർന്നാണ് സുധാകരൻ വിമർശിച്ചത്. ‘മുഴുവൻ പ്രസംഗങ്ങളും കേൾക്കാൻ മനസില്ലെങ്കിൽ പിന്നെ എന്തിന് വന്നു, എന്തിനാണ് ലക്ഷങ്ങൾ മുടക്കി പരിപാടി നടത്തുന്നത്. കൊട്ടിഘോഷിച്ച് സമ്മേളനകൾ നടത്തും, കസേരകൾ നേരത്തെ ഒഴിയും’- സുധാകരൻ പറഞ്ഞു.

അതേസമയം, കെ.സുധാകരൻറെ പ്രതികരണത്തിന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അതേ വേദിയിൽ തന്നെ മറുപടിയുമായെത്തി. ’ 3 മണിക്ക് കൊടുംചൂടിൽ വന്നിരിക്കുന്നവരാണ്, 5 മണിക്കൂറിലേറെയായി സദസിൽ ഇരുന്നു. ഇതിനിടെ പന്ത്രണ്ടോളം പേർ പ്രസംഗിച്ചു, അതുകൊണ്ട് അവർ പോയതിൽ പ്രസിഡൻറിന് വിഷമം വേണ്ട, നമ്മുടെ പ്രവർത്തകരല്ലേ’ – വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: