കുരുമുളക് മോഷണം; കട്ടപ്പനയിൽ മോഷണമുതല്‍ വാങ്ങിയ വ്യാപാരിയടക്കം നാലുപേര്‍ അറസ്റ്റില്‍




കട്ടപ്പന :ഹൈറേഞ്ച് മേഖലയിലെ കുരുമുളക് മോഷ്ടാക്കളായ മൂന്ന് പേരും മോഷ്ടിച്ച കുരുമുളക് വാങ്ങി വിൽപ്പന നടത്തുന്ന മലഞ്ചരക്ക് വ്യാപാരിയും അറസ്റ്റിൽ. കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തിൽ അഖിൽ (28), തൊവരയാർ കല്യാണതണ്ട് പയ്യംപളളിയിൽ രഞ്ചിത്ത് (27), വാഴവര കൗന്തി കുഴിയത്ത് ഹരികുമാർ (30) എന്നിവരും മലഞ്ചരക്ക് വ്യാപാരി കട്ടപ്പന സാഗരാ ജംക്ഷൻ കരമരുതുങ്കൽ പുത്തൻപുരയ്ക്കൽ സിംഗിൾ മോൻ (44) എന്നയാളുമാണ് അറസ്റ്റിലായത്.

ഇയാളുടെ കടയിൽ നിന്നും പ്രതികൾ വിൽപ്പന നടത്തിയ കുരുമുളക് കണ്ടെത്തിയിരുന്നു. തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഈ പ്രതികൾ മോഷണം ചെയ്തിരുന്ന മുതലുകൾ സിംഗിൾമോൻ വാങ്ങി കച്ചവടം നടത്തിയിട്ടുണ്ട്. മോഷണക്കേസിൽ അറസ്റ്റിലായവർ കൊലപാതകം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ്. തുടർച്ചയായുണ്ടായ മോഷണത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെയും കട്ടപ്പന ഡി.വൈ.എസ്.പി.യുടെയും നിർദേശ പ്രകാരം കട്ടപ്പന പോലീസ് ഇൻസ്പെക്ടർ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികൾ നടത്തിയ കൂടുതൽ മോഷണത്തെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്. മോഷണ മുതലുകൾ വാങ്ങി വിൽക്കുന്ന സിംഗിൾ മോന്റെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: