തൃശൂർ: തെരഞ്ഞെടുപ്പിന് വിവിധ തരത്തിലുള്ള പ്രചാരണ രീതികളാണ് സ്ഥാനാർത്ഥികൾ സ്വീകരിക്കാറുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായ തൃശ്ശൂരിൽ സ്ഥാനാർത്ഥികൾ സജീവമാണ്. ഇപ്പോഴിതാ സിപിഐ നേതാവും മന്ത്രിയും കൂടിയായ വി എസ് സുനിൽകുമാറിന്റെ സിനിമ പോസ്റ്റർ ട്രെൻഡാണ് ഇപ്പോൾ വൈറൽ. ഭ്രമയുഗം തീമിലാണ് പോസ്റ്റർ.
‘തൃശൂർ നൽകാൻ നിർവ്വാഹില്യാ’ എന്ന് ചിത്രത്തിലെ ഡയലോഗ് സ്റ്റൈലിലാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം ‘ഇനി തൃശൂരിന്റെ നവയുഗം’ എന്ന് കൂടി കുറിച്ചിട്ടുണ്ട്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഭ്രമയുഗം പോസ്റ്ററിൽ മമ്മൂട്ടിയുടെ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ കൊടുമൺ ഇല്ലമാണെങ്കിൽ സുനിൽ കുമാറിന്റെ പോസ്റ്ററിൽ വടക്കുംനാഥൻ ക്ഷേത്രവും ആനയുമാണ് എന്ന പ്രേത്യേകത കൂടിയുണ്ട്.
കഴിഞ്ഞ വർഷം ഉണ്ടായതുപോലെയല്ല, ഇത്തവണ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്നാണ് വി എസ് സുനിൽ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാകണം. നാടിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഐക്യത്തോടെ, സന്തോഷത്തോടെ, പരസ്പരം ഭയമില്ലാതെ, ഭയപ്പെടുത്താത ഈ രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്യണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് സിറ്റിംഗ് എം പി ടി എന്‍ പ്രതാപനെ കൂടാതെ വി ടി ബല്‍റാമിനെ കൂടി പരിഗണിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിഎസ് സുനില്‍കുമാറും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയും വന്നതോടെ മണ്ഡലത്തില്‍ മത്സരം കടുക്കുമെന്നുള്ള വിലയിരുത്തലിലാണ് ബല്‍റാമിനെ പേര് കൂടി പരിഗണിക്കാനുള്ള കാരണം

