കിളിമാനൂർ: ടിപ്പർ ലോറി സ്കൂട്ടറിൻ്റെ പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു. കിളിമാനൂർ , മലയാമഠം, മണ്ഡപം സ്വദേശിയും, കടയ്ക്കൽ, കോട്ടപ്പുറം, ഇളമ്പഴന്നൂർ, ദേവപ്രഭയിൽ താമസിക്കുന്ന രതീഷ് – സോജ ദമ്പതികളുടെ മകൻ പ്രഭുൽ (14)ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ സംസ്ഥാനപാതയിൽ തട്ടത്തുമലക്ക് സമീപം മണലേത്തുപച്ചയിൽ വെച്ചാണ് അപകടം നടന്നത്.
മലയാമഠം മണ്ഡപത്തുള്ള വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പാറയുമായിവന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം.
ഉടൻ തന്നെ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7 മണിയോടെ കുട്ടി മരിച്ചു.
സാരമായി പരിക്കേറ്റ കുട്ടിയുടെ മാതാവ് സോജ ചികിത്സയിൽ തുടരുകയാണ്.
സോജയുടെ ഭർത്താവ് രതീഷ് വിദേശത്താണ്. മൃതദേഹം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .കിളിമാനൂർ പോലീസ് കേസെടുത്തു.

