മുംബൈ : ഭിക്ഷാടനത്തിലുടെ ധനികനായ മുംബൈയിലെ ഭരത് ജെയിൻ ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ. ഭിക്ഷാടനം പലപ്പോഴും ദാരിദ്ര്യത്തിൻ്റെയും നിരാശയുടെയും അടയാളമായി പറയുന്നുവെങ്കിലും ചിലർക്ക് അത് ലാഭകരമായ ഒരു തൊഴിലാണ്. 7.5 കോടി ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനിക യാചകനായ ഭരത് ജെയിൻ അത്തരത്തിലുള്ള ഒരാളാണ്. 54 വയസ്സുള്ള ജെയിൻ മുംബൈയിലാണ് താമസം. 40 വർഷത്തിലേറെയായി അദ്ദേഹം ഭിക്ഷാടനം നടത്തുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ആസാദ് മൈതാനം എന്നി സ്ഥലങ്ങളിലാണ് ഭിക്ഷാടനം നടത്തുന്നത്.10 മുതൽ 12 മണിക്കുർ വരെ ഭിക്ഷയെടുക്കുന്ന അദ്ദേഹം 2000 മുതൽ 2500 രൂപ വരെ പ്രതിദിനം സാമ്പാദിക്കുന്നുണ്ട്. പരേലിൽ 1.2 കോടി വിലമതിക്കുന്ന ഫ്ലാറ്റ് ഉടമ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ ഭാര്യ ആൺമക്കളൊപ്പമാണ് താമസിക്കുന്നത്. താനെയിൽ അദ്ദേഹത്തിന് വാടകയ്ക്ക് കൊടുക്കുന്ന രണ്ട് കടകളുണ്ട്. അതിന് പ്രതിമാസം 30,000 രൂപ വാടക ലഭിക്കുന്നുണ്ട്. ജെയിനിൻ്റെ ഭിക്ഷാടനം അവസാനിപ്പിക്കാൻ കുടുംബം പലപ്പോഴും ഉപദേശിക്കാറുണ്ട് അതെല്ലാം അവഗണിച്ചാണ് ഭിക്ഷാടനം തുടരുന്നത്.
താൻ ഭിക്ഷാടനം ആസ്വദിക്കുകയാണെന്നും ജീവിതശൈലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. താൻ യാചിക്കുന്നത് ആവശ്യത്തിനല്ല ഇഷ്ടനുസരണമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യയിൽ ഭിക്ഷാടനത്തിലുടെ ധനികനായ യാചകൻ ജെയിൻ മാത്രമല്ല. ഭിക്ഷാടനം നടത്തി കോടികൾ സമ്പാദിച്ച ഭിക്ഷാടകർ വേറെയും ഉണ്ട് .1.5 കോടി രൂപ ആസ്തിയുള്ള സംഭാജി കാലേയും ഒരു കോടി രൂപ ആസ്തിയുള്ള ലക്ഷ്മി ദാസും ഇത്തരത്തിൽ ഭിക്ഷാടനം നടത്തിയവരാണ്. ഇന്ത്യയിൽ ഭിക്ഷാടനം നിയമ വിരുദ്ധനമാണെങ്കിലും ഇതിലൂടെ ധനികരാകുന്നവരുമുണ്ട്.

