ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. ഫെബ്രുവരി 2 ന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട യോഗത്തിനിടെ മുതിർന്ന ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ പരാതി നൽകി. ഇതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രിക്കെതിരെ പോക്സോ (ലൈംഗിക അതിക്രമം) സെക്ഷൻ 8 പ്രകാരം പോലീസ് കേസെടുത്തു. കൂടാതെ സെക്ഷൻ 354 എ (ലൈംഗിക പീഡനം) ചേർത്തിട്ടുണ്ട്. ഇതുവരെ, ആരോപണങ്ങളെക്കുറിച്ച് യെദ്യൂരപ്പ പരസ്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല

