കോട്ടയം: വെള്ളൂരിൽ മണ്ണുമാന്തിയന്ത്രത്തിലെ ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം ചവറ സ്വദേശി ആൽബിൻ ഐസക്ക്, വെള്ളൂർ ഇന്പയം സ്വദേശി അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇരുവരും കഴിഞ്ഞ ദിവസം പുലർച്ചെ നിർമാണ കമ്പനിയുടെ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിൽ നിന്ന് ഡീസൽ മോഷ്ടിച്ചെടുക്കുകയായിരുന്നു.
രണ്ട് കന്നാസുകളിലായി 40 ലിറ്റർ ഡീസലാണ് ഹോസ് ഉപയോഗിച്ച് ഊറ്റിയത്.പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

