പട്ടാപകൽ ഇരുചക്ര വാഹനത്തിൽ വന്ന യുവതിയെ നടുറോഡിൽ റോഡിൽ വലിച്ചിഴച്ചശേഷം മാലകവർന്നു


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പട്ടാപ്പകല്‍ ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിന്‍കര പ്ലാമൂട്ട് കടയിലാണ് മോഷണം. വിരാലി സ്വദേശിനി ലിജിയുടെ ആറുപവന്‍ തൂക്കംവരുന്ന മാലയാണ് കവര്‍ന്നത്.
ലിജിയും ഇരുചക്രവാഹനം ഓടിച്ച് പോവുകയായിരുന്നു. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാന്‍ ശ്രമിക്കുകയായിരുന്നു ലിജി. ഇതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് മാല പിടിച്ചുപറിച്ചത്. പിന്നില്‍ നിന്നും ബൈക്കിലെത്തിയ സംഘം ലിജിയുടെ കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുപറിച്ചു.
മോഷ്ടക്കാളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജി സ്‌കൂട്ടറില്‍ നിന്നും വീണു. പിന്നീട് അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ് ലിജി ബഹളം വെച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊഴിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: