കൊച്ചി: പൃഥ്വിരാജ് നായകനായി എത്തി ബ്ലസി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ആടുജീവിതം’. ഇപ്പോഴിതാ സിനിമാ ആരാധകരെ നിരാശയിലാക്കി ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ വ്യാപകമായി. ഇതോടെ ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി പൊലീസിൽ പരാതി. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.
മൊബൈൽ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്. വൻ അഭിപ്രായത്തോടെ ചിത്രം തിയ്യറ്ററിൽ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സമീപകാലത്ത് മലയാള സിനിമയില്‍ ഏറ്റവരും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമ ആയിരുന്നു ആടുജീവിതം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയുളള ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ നായകൻ നജീബ് ആകാൻ പൃഥ്വിരാജ് നടത്തിയ രൂപമാറ്റവും ഡെഡിക്കേഷനും പുറത്തുവന്നിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ റിലീസായ ചിത്രത്തിന്റെ വ്യാജനാണ് പ്രചരിക്കുന്നത്

