തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ സുരേന്ദ്രൻ എന്നിവർ ഇന്ന് പത്രിക സമർപ്പിക്കും. ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രികകൾ സമർപ്പിക്കാൻ കഴിയും.
നാളെ സൂക്ഷ്മ പരിശോധന നടത്തും. ഇതുവരെ 143 പേരാണ് പത്രിക സമർപ്പിച്ചത്. ഏറ്റവും കൂടുതൽ പത്രിക സമർപ്പണം നടന്നത് ഇന്നലെയായിരുന്നു. 87 സ്ഥാനാർത്ഥികളാണ് ഇന്നലെ പത്രിക സമർപ്പിച്ചത്.
പലരും ഒന്നിലേറെ പത്രികകളാണ് സമർപ്പിച്ചത്. ആകെ 234 പത്രികളാണ് ഇതുവരെ ലഭിച്ചത്. ഏറ്റവും കൂടുതൽ പത്രിക സമർപ്പണം നടന്നത് കൊല്ലത്തും തൃശൂരുമാണ്. ഏറ്റവും കുറവ് നടന്നത് പത്തനംതിട്ടയിലാണ്. ഇന്നലെ മാത്രം 152 പത്രികകളാണ് സമർപ്പിച്ചത്

