കർണാടകയിൽ പൊലീസ് പരിശോധന; 106 കിലോ സ്വർണ്ണാഭരണവും 5.6 കോടിയും പിടികൂടി

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ കണക്കിൽ പെട്ടാത്ത സ്വർണ്ണവും പണവും പിടികൂടി. 5.6 കോടിയും 106 കിലോ ആഭരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനുപുമെ 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയും പിടിച്ചെടുത്തു. കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് പരിശോധന നടത്തിയത്.

5.6 കോടി രൂപയോളം രൂപയാണ് കണ്ടെടുത്തത്. കോടികൾ വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവയും ആഭരണങ്ങളും കണ്ടെടുത്തു. മൊത്തം പിടിച്ചെടുത്തിയിരിക്കുന്ന തുക ഏകദേശം 7.60 കോടി രൂപയാണ്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ നരേഷിൻ്റെ വീട്ടിൽ നിന്നാണ് വൻതോതിൽ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രതിക്ക് ഹവാല ബന്ധത്തിന് സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: