Headlines

പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് മോഷണം : സംഭവം മലപ്പുറം എടപ്പാളിൽ



മലപ്പുറം : പട്ടാപ്പകൽ വീട്ടിനകത്ത് കയറിയ മോഷ്ട‌ാവ് യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു .എടപ്പാൾ വട്ടംകുളത്താണ് ജനങ്ങളെ ഭീതിയിലാക്കിയ കവർച്ച നടന്നത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് സംഭവം. ചിറ്റഴിക്കുന്ന വട്ടത്ത് അശോകന്റെ വീട്ടിലാണ് സംഭവം. അശോകന്റെ മരുമകൾ രേഷ്‌മയെയാണ് കസേരയിൽ കെട്ടിയിട്ട് ശരീരത്തിൽ ധരിച്ച സ്വർണാഭരണങ്ങളും, ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കവർന്നത്.മകൻ വിശാഖ് മുകളിലത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. അശോകൻ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ കുളിച്ചു കൊണ്ടിരിക്കെ അകത്തു കയറിയ മോഷ്‌ടാവ് രേഷ്‌മയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവരുകയായിരുന്നു എന്ന് പറയപ്പെടുന്നു.15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടതാണ് പ്രാഥമിക വിവരം .ഗ്ലൗസും മാസ്‌കും, കണ്ണടയും ധരിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്.അമ്മ കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടത് .അതോടെയാണ് മോഷണ വിവരം പുറത്തിറങ്ങിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: