Headlines

എഴുത്തുകാരനും പ്രശസ്‌ത തിരക്കഥാകൃത്തുമായ ബല്‍റാം മട്ടന്നൂർ അന്തരിച്ചു.

എഴുത്തുകാരനും പ്രശസ്‌ത തിരക്കഥാകൃത്തുമായ ബല്‍റാം മട്ടന്നൂർ (62) അന്തരിച്ചു.അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.കർമ്മയോഗി, കളിയാട്ടം, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

മുയല്‍ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലൻ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്‍) എന്നീ പുസ്തകങ്ങളും ബല്‍റാം രചിച്ചിട്ടുണ്ട്.

നാറാത്ത് സ്വദേശിനി കെ.എൻ. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം. സഹോദരങ്ങള്‍: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. സംസ്കാരം ഇന്ന് പകല്‍ രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: