കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതിനൽകിയ യുവാക്കൾ പോക്സോ കേസിൽ അറസ്റ്റിൽ. കോട്ടയം മണർകാടാണ് സംഭവം. അയർക്കുന്നം അമയന്നൂർ സ്വദേശി മഹേഷ് സോമൻ, കൂരോപ്പട സ്വദേശി കണ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മണർകാട് സ്വദേശിയായ ഗൃഹനാഥനെ അന്വേഷിച്ച് വീട്ടിൽ ചെന്നതായിരുന്നു മഹേഷും കണ്ണനും. ഗൃഹനാഥൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ പ്രായപൂർത്തിയാകാത്ത മകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതി പെൺകുട്ടിക്ക് നൽകുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് മണർകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്

