മാല പൊട്ടിക്കൽ കേസിൽ അകത്തായപ്പോൾ ഭാര്യ അനുജനെ വിവാഹം ചെയ്തു; ജയിലിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തറയിൽ എറിഞ്ഞ് കൊന്നു, അറസ്റ്റ്

പട്ന: ഭാര്യ തൻ്റെ അനുജനെ വിവാഹം കഴിച്ചെന്നറിഞ്ഞതിൻ്റെ ദേഷ്യത്തിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് കൊലപ്പെടുത്തി. ബിഹാറിലെ നാഥുപുരയിലാണ് സംഭവം. പ്രദേശവാസിയും മുമ്പ് മാലമോഷണക്കേസിൽ പ്രതിയുമായ വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. ഇയാൾ ജയിലായ സമയത്താണ് ഭാര്യ ഇയാളുടെ അനുജനെ വിവാഹം ചെയ്തത്.

അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്. മാല പൊട്ടിക്കൽ കേസിൽ അറസ്റ്റിലായി കഴിഞ്ഞ നാല് വർഷമായി വിജയ് ഗുരുഗ്രാമിലെ ബോണ്ട്‌സി ജയിലിൽ തടവിലായിരുന്നു. ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു.

ഏപ്രിൽ 24ന് പ്രതി ജയിലിൽ നിന്നും ഇറങ്ങി. തുടർന്ന്, ഈ വിഷയത്തെ ചൊല്ലി ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി പ്രതിയും യുവതിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന്, രോഷാകുലനായ വിജയ് പെൺകുഞ്ഞിനെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ നാഥുപുര ഗ്രാമത്തിൽ ഒരു പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: